ഹർമൻപ്രീത് കൗറിന് ലോക റെക്കോർഡ്; മെഗ് ലാന്നിങ്ങിനെ മറികടന്നു

100 മത്സരങ്ങളിൽ നിന്ന് 76 വിജയങ്ങൾ. വെറും 18 മത്സരങ്ങളിൽ മാത്രമാണ് മെഗ് നയിച്ച ടീം തോറ്റത്

Dec 27, 2025 - 21:31
Dec 27, 2025 - 21:31
 0
ഹർമൻപ്രീത് കൗറിന് ലോക റെക്കോർഡ്; മെഗ് ലാന്നിങ്ങിനെ മറികടന്നു

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 വിജയത്തോടെയാണ് ഹർമൻപ്രീത് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയൻ ഇതിഹാസ നായിക മെഗ് ലാന്നിങ്ങിന്റെ റെക്കോർഡാണ് ഇന്ത്യൻ താരം പഴങ്കഥയാക്കിയത്.  130 മത്സരങ്ങളിൽ നിന്ന് 77 വിജയങ്ങൾ. 48 മത്സരങ്ങളിൽ തോൽവി അറിഞ്ഞപ്പോൾ 5 എണ്ണം ഫലമില്ലാതെ പിരിഞ്ഞു. 58.46 ആണ് ഹർമന്റെ വിജയശതമാനം.

100 മത്സരങ്ങളിൽ നിന്ന് 76 വിജയങ്ങൾ. വെറും 18 മത്സരങ്ങളിൽ മാത്രമാണ് മെഗ് നയിച്ച ടീം തോറ്റത്. വിജയശതമാനത്തിൽ മെഗ് ലാന്നിങ്ങാണ് മുന്നിൽ. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായാണ് മെഗ് ലാന്നിങ് അറിയപ്പെടുന്നത്. തന്റെ നായകത്വത്തിന് കീഴിൽ ഓസ്‌ട്രേലിയയെ നാല് തവണ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ, കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചും വിജയങ്ങൾ സ്വന്തമാക്കിയും ഹർമൻപ്രീത് കൗർ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.

What's Your Reaction?

like

dislike

love

funny

angry

sad

wow