മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. ബെറ്റിംഗ് ആപ്പ് കേസിലാണ് നടപടി. സംഭവത്തിൽ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌റേറ്റ് കണ്ടുകെട്ടി.
11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റെയ്‌നയുടെ 6.64 കോടി രൂപയുടെ മൂച്ചല്‍ ഫണ്ടും ധവാന്റെ 4.5 കോടിയുടെ സ്വത്തുമാണ് കണ്ടുകെട്ടിയത്. അന്വേഷണത്തില്‍ ധവാനും റെയ്‌നയും നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇഡി ഉദ്യോഗസ്ഥര്‍ നേരത്തെ കണ്ടെത്തിയിരുന്നു. വൺ എക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവയ്പ്പ് ആപ്പിനെതിരായ കേസിലാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടെത്താന്‍ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് 1xBet എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റിനെതിരായ കേസിലാണ് നടപടി.