ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം. അപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം. 30ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായി സിഖിയോ ജില്ലയിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽ പെട്ടത്.
ഓടികൊണ്ടിരുന്ന ട്രെയിനിന്‍റെ മുകളിലേക്ക് ക്രെയിൻ മറിയുകയായിരുന്നു. ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അതിവേഗ റെയിൽ പാളം നിർമ്മാണത്തിന് അടിയിലൂടെ പോകവേയാണ് നിർമാണത്തിലിരുന്ന മേൽപ്പാലത്തിൽ നിന്നും ക്രെയിൻ തീവണ്ടിക്ക് മുകളിലേക്ക് വീണത്. അപകടത്തിൽ ട്രെയിനിന്‍റെ ഒരു ബോഗി മുഴുവനായി തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു. അപകടത്തിൽ ട്രെയിനിൽ തീ പടർന്നത് അപകടത്തിൻ്റെ തീവ്രത കൂട്ടി. നിലവിൽ രക്ഷപ്രവർത്തനങ്ങൾ തുടരുകയാണ്.