കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിലുള്ള പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കാവുന്നതാണ്
ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൻ്റെ ആദ്യ ഗഡുവായാണ് ഈ തുക നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അൺടൈഡ് ഗ്രാൻ്റുകളുടെ ആദ്യ ഗഡു അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിലുള്ള പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കാവുന്നതാണ്. ശമ്പളവും മറ്റ് സ്ഥാപനപരമായ ചെലവുകളും ഒഴികെ മറ്റാവശ്യങ്ങൾക്കാണ് ഈ ഫണ്ട് ഉപയോഗിക്കാൻ സാധിക്കുക.
What's Your Reaction?