കോഴിക്കോട്: എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി.
കണ്ണൂർ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. 2019 മാര്‍ച്ച് 24ന് ആണ് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.
ഒരു മിസ്സിങ് കേസായി തുടങ്ങിയ അന്വേഷണമാണ് കൊലപതാകമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിജില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വിജിലിന്റെ സുഹൃത്തുക്കളായ ഒന്നാം പ്രതി നിഖില്‍, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിത ലഹരി ഉപയോഗത്തെ തുടർന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി.