തലസ്ഥാനത്തെ ഹോട്ടലിൽ ബോംബ് ഭീഷണി
ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്.

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. 2:30 ക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. മനുഷ്യ ബോംബാകും പൊട്ടുകയെന്നും സന്ദേശത്തിൽ പറയുന്നു.
ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ഉൾപ്പടെ ഈ സന്ദേശം എത്തി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ബോംബ് സന്ദേശം എത്തിയതിനു പിന്നാലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തുകയാണ്.
What's Your Reaction?






