തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവാണ് മരിച്ചത്. ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി വേണു സുഹൃത്തിനു ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിനു പിന്നാലെ വേണു മരിക്കുകയായിരുന്നു.
ഇന്നലെയാണ് 48 കാരനായ വേണു മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. അടിയന്തര ആന്‍ജിയോഗ്രാമിമായിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്.
എന്നാൽ ആറ് ദിവസമായിട്ടും പരിശോധന നടത്തിയിലെന്നാണ് വേണു ആരോപിക്കുന്നത്. തുടർന്ന് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് വേണു മരിക്കുകയായിരുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു.