നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു 

മാസങ്ങൾക്ക് മുന്‍പ് രോഗം മൂർച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Oct 15, 2025 - 15:17
Oct 15, 2025 - 15:17
 0
നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു 

ബി.ആർ. ചോപ്രയുടെ 'മഹാഭാരത'ത്തിൽ കർണ്ണനായി അഭിനയിച്ച പ്രശസ്ത നടൻ പങ്കജ് ധീർ(68) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. അർബുദബാധിതനായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

മാസങ്ങൾക്ക് മുന്‍പ് രോഗം മൂർച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

ധീറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് CINTAA (സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ‘അതീവ ദുഃഖത്തോടെയും വേദനയോടെയും പങ്കജ് ധീറിന്റെ മരണം അറിയിക്കുന്നു. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് 4.30-ന് മുംബൈയിൽ നടക്കും’, പ്രസ്താവനയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow