മുത്തശ്ശിയുടെ അരികിൽ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

സംഭവത്തിൽ പോലീസ് പോക്സോ പ്രകാരം എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Nov 9, 2025 - 12:55
Nov 9, 2025 - 12:55
 0
മുത്തശ്ശിയുടെ അരികിൽ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
കൊൽക്കത്ത: മുത്തശ്ശിയുടെ അരികിൽ ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൂഗ്ലിയിലാണ് സംഭവം. കുട്ടി ഗുരുതര പരുക്കുകളോടെ താരകേശ്വർ ഗ്രാമിൻ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
താരകേശ്വറിലെ റെയിൽവേ ഷെഡിൽ കൊതുകുവലയ്ക്ക് കീഴിൽ ഒരു കട്ടിലിൽ ഉറങ്ങുകയായിരുന്നു കുട്ടിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് അക്രമി കുട്ടിയെ അവിടെനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു.അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
 
 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് കൊല്‍ക്കൊത്ത പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് പോക്സോ പ്രകാരം എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow