രണ്ട് വേരിയന്‍റുകളില്‍ 2025 ഡിയോ 125; പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി
ഡിഎല്‍എക്സ്, എച്ച്-സ്മാര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ നിങ്ങള്‍ക്ക് ഈ സ്‌കൂട്ടര്‍ വാങ്ങാം.

ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2025 ഡിയോ 125 ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 96,749 രൂപയാണ്. പുതിയ ഗ്രാഫിക്സും കളര്‍ ഓപ്ഷനുകളും ഉപയോഗിച്ച് പുതുക്കുന്നതിനൊപ്പം ഡിയോയുടെ ജനപ്രിയ ഡിസൈന്‍ സിലൗറ്റ് ഹോണ്ട നിലനിര്‍ത്തിയിട്ടുണ്ട്. ഡിഎല്‍എക്സ്, എച്ച്-സ്മാര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ നിങ്ങള്‍ക്ക് ഈ സ്‌കൂട്ടര്‍ വാങ്ങാം.
ഡിഎല്‍എക്‌സിന് 96,749 രൂപയും (എക്‌സ്-ഷോറൂം) എച്ച്-സ്മാര്‍ട്ടിന് 1,02,144 രൂപയുമാണ് വില. പുതിയ ഡിയോ 125 ഇപ്പോള്‍ ഒബിഡി2ബി അനുസൃതമാണ്. 6.11 കി.വാട്ട് പവറും 10.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 123.92 സിസി, സിംഗിള്‍ സിലിണ്ടര്‍, പിജിഎം എഫ്ഐ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, പേള്‍ സ്പോര്‍ട്സ് യെല്ലോ, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് എന്നീ അഞ്ച് നിറങ്ങളില്‍ നിങ്ങള്‍ക്ക് ഈ സ്‌കൂട്ടര്‍ വാങ്ങാം.
What's Your Reaction?






