കരിങ്കൊടി പ്രതിഷേധക്കേസിൽ തിരിച്ചടി! മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

May 26, 2026 - 16:52
May 26, 2026 - 16:53
 0
കരിങ്കൊടി പ്രതിഷേധക്കേസിൽ തിരിച്ചടി! മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

നവകേരള സദസിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദിച്ച കേസിൽ ഗൺമാന്മാർക്ക് തിരിച്ചടി. ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളി.

പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും നിലവിൽ ജാമ്യം നിഷേധിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നുമാണ് കോടതി നിരീക്ഷണം. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ രണ്ട് ഗൺമാന്മാരെയും മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്തിരുന്നു.

നവകേരള സദസിനിടെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട മർദനക്കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളും കക്ഷികളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow