നീണ്ട കാത്തിരിപ്പിന് ഒടുവിൽ നീതി; ഹർഷിനയ്ക്ക് സർക്കാർ നിയമനം

May 26, 2026 - 16:40
May 26, 2026 - 16:40
 0
നീണ്ട കാത്തിരിപ്പിന് ഒടുവിൽ നീതി; ഹർഷിനയ്ക്ക് സർക്കാർ നിയമനം

9 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ഹർഷിനയ്ക്ക് ആശ്വാസം! പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ദുരിതം അനുഭവിച്ച ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി നൽകി സർക്കാർ. ആശുപത്രി വികസന സമിതി വഴി ഓഫിസ് അസിസ്റ്റന്റായാണ് നിയമനം.

ദീർഘകാല സമരത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഒടുവിലാണ് ഈ തീരുമാനം. പ്രതിപക്ഷ നേതാവായിരിക്കെ ഒപ്പമുണ്ടായിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷവും വാക്ക് പാലിച്ചുവെന്നാണ് ഹർഷിനയുടെ പ്രതികരണം. പ്രതീക്ഷിക്കാത്ത പിന്തുണയാണ് ലഭിച്ചതെന്നും എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച നീതിയെന്ന നിലയിലാണ് സംഭവം ചർച്ചയാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow