പോക്‌സോ പ്രതിയെ ലക്ഷ്യമിട്ട് ബ്ലാക്ക്മെയിൽ; പണം ആവശ്യപ്പെട്ട യൂട്യൂബർമാർക്കെതിരെ നടപടി
പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍മാര്‍ പിടിയിലായി. യൂട്യൂബര്‍മാരായ അഗ്നിയും അനീഷുമാണ് പൊലീസ് കസ്റ്റഡിയിലായത്. പോക്‌സോ കേസ് പ്രതിയുടെ കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ ഭീഷണിയും പണപ്പിരിവ് ശ്രമവും.
പ്രതിയുടെ ചിത്രം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്നും അത് ഒഴിവാക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടെന്നാണ് പരാതി. വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികളായ ഇരുവരും ഇതുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
കേസില്‍ ശ്രീ വ്‌ളോഗ് യൂട്യൂബ് ചാനല്‍ ഉടമ ശ്രീജിത്തും റഹീമും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?



