കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ട് പേര്‍
നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു

കണ്ണൂർ: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കണ്ണൂർ പയ്യാവൂരിൽ കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?






