ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം; മരണകാരണം മറ്റ് രോഗങ്ങളാലെന്ന് ആരോഗ്യവകുപ്പ്

നേരത്തെ ഇവര്‍ക്ക് ഈ രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വിശദീകരിച്ചത്

May 20, 2025 - 13:46
May 20, 2025 - 13:46
 0  13
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം; മരണകാരണം മറ്റ് രോഗങ്ങളാലെന്ന് ആരോഗ്യവകുപ്പ്

മുംബൈ: ലോകത്താകമാകനം കൊവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മുംബെയിലാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചത്. എന്നാല്‍, കൊവിഡ് രോഗബാധിതരായിരുന്നെങ്കിലും മരണകാരണം കാൻസറും നെഫ്രോട്ടിക് സിൻഡ്രോമുമാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഇവര്‍ക്ക് ഈ രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വിശദീകരിച്ചത്.

സിങ്കപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് ബാധ ആശങ്ക ഉയർത്തി വ്യാപിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലും മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതി വിലയിരുത്തിയിരുന്നു. രാജ്യത്ത് 252 പേർക്ക് കൊവിഡ് ബാധയുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നുമായിരുന്നു ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഏജൻസികൾ യോഗം ചേർന്ന ശേഷം വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ രണ്ട് പേർ മരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow