യു.പി. സോൻഭദ്രയിൽ ക്വാറി ദുരന്തം: രണ്ട് മരണം; 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
അപകടസമയത്ത് ക്വാറിക്കുള്ളിൽ ഉണ്ടായിരുന്ന 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം
ലഖ്‌നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയോടെയുണ്ടായ ക്വാറി ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് ക്വാറിക്കുള്ളിൽ ഉണ്ടായിരുന്ന 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ആരംഭിച്ചു.
ഒബ്രയിലെ ബില്ലി മർകുണ്ടി ഗ്രാമത്തിലാണ് അപകടം നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (NDRF) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (SDRF) സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ക്വാറിക്ക് ഏകദേശം 500 മീറ്ററോളം ആഴമുള്ളതായാണ് അധികൃതരുടെ നിഗമനം. അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.
കംപ്രസർ മെഷീനുകൾ ഉപയോഗിച്ച് തൊഴിലാളികൾ പാറ തുരക്കുന്ന ഘട്ടത്തിലാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടക്കുമ്പോൾ ഏകദേശം 15 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി യുപി മന്ത്രി സഞ്ജീവ് ഗോണ്ട് സ്ഥലത്തെത്തിയിട്ടുണ്ട്.
What's Your Reaction?

