വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍
മൊതക്കര ചെമ്പ്രത്താംപൊയില്‍ ജങ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

വയനാട്: വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
മൊതക്കര ചെമ്പ്രത്താംപൊയില്‍ ജങ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.
വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോള്‍ എസ്ഐമാരായ എം.കെ. സാദിര്‍, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സിപിഒ ഷംസുദ്ധീന്‍, സിപിഒമാരായ അജ്മല്‍, നൗഷാദ്, അനസ്, സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
What's Your Reaction?






