വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് അപകടത്തില്‍ ദാരണാന്ത്യം
അപകടസമയത്ത് ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്.

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്. അപകടസമയത്ത് ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്. നാലുപേര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന.
What's Your Reaction?






