തിരുവല്ലത്ത് ബൈക്ക് അപകടം; ഐടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു

Jul 9, 2026 - 20:37
Jul 9, 2026 - 20:37
 0
തിരുവല്ലത്ത് ബൈക്ക് അപകടം; ഐടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഐടി ജീവനക്കാരായ ഇരുവരും തിരുവല്ലം ഭാഗത്തുനിന്ന് കോവളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിൽ മൃദുല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow