സ്വര്‍ണക്കൊള്ള ആരോപണത്തില്‍ പുതിയ കണ്ടെത്തല്‍; സ്വര്‍ണപ്പൂശല്‍ അളവില്‍ കുറവെന്ന് പരിശോധനാഫലം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണത്തിന് ശക്തിപകരുന്ന നിര്‍ണായക തെളിവുകളാണ് ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ പുറത്തുവന്നിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പപാളികളിലും കട്ടിളപ്പാളികളിലും ഉണ്ടായിരുന്ന സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം വളരെ കുറഞ്ഞ അളവില്‍ സ്വര്‍ണപ്പൂശല്‍ നടത്തി അവ വീണ്ടും സ്ഥാപിച്ചെന്നാണ് പരിശോധന വ്യക്തമാക്കുന്നത്. ഇതിലൂടെ പാളികളിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് അപഹരിക്കപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടി വിലയിരുത്തുന്നു.
അതേസമയം, മുന്‍ ഭരണസമിതിയുടെ കാലത്ത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികളില്‍ നിന്ന് സ്വര്‍ണം പൂര്‍ണമായും നഷ്ടമായിട്ടില്ലെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേസിലെ നിര്‍ണായക വഴിത്തിരിവായി കണക്കാക്കപ്പെടുന്ന ഈ കണ്ടെത്തല്‍ തുടര്‍നടപടികള്‍ക്ക് അടിത്തറയാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ദ്വാരപാലക ശില്‍പ്പപാളികളില്‍നിന്നും കട്ടിളപ്പാളികളില്‍നിന്നും ശേഖരിച്ച എട്ട് സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജംഷഡ്പൂരിലെ അത്യാധുനിക ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന്റെ അളവിലും ഘടനയിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയത്.
What's Your Reaction?



