കേരളം വോട്ടെടുപ്പിലേക്ക്; ഇനി മൂന്നുനാൾ മാത്രം; രാഹുലും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ; നാളെ കലാശക്കൊട്ട്
സ്ഥാനാർത്ഥികൾക്കൊപ്പം ദേശീയ തലത്തിലെ പ്രമുഖ നേതാക്കളും രംഗത്തിറങ്ങിയതോടെ എല്ലാ മണ്ഡലങ്ങളിലും പോരാട്ടം കടുത്തിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെ, മുന്നണികൾ അവസാനവട്ട ആവേശത്തിലേക്ക്. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനെത്തുന്നതോടെ രാഷ്ട്രീയ പോരാട്ടം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.
സ്ഥാനാർത്ഥികൾക്കൊപ്പം ദേശീയ തലത്തിലെ പ്രമുഖ നേതാക്കളും രംഗത്തിറങ്ങിയതോടെ എല്ലാ മണ്ഡലങ്ങളിലും പോരാട്ടം കടുത്തിട്ടുണ്ട്. പ്രധാന മുന്നണികളെല്ലാം ഇന്ന് നിർണ്ണായകമായ റോഡ് ഷോകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും. കൊല്ലത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന റോഡ് ഷോയും ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ പ്രചാരണം തുടരുകയാണ്. ഇന്നലെ ബേപ്പൂരിൽ പങ്കെടുത്തതിന് പിന്നാലെ ഇന്നും വിവിധ ഇടങ്ങളിൽ അദ്ദേഹം എത്തും. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് പെരളശ്ശേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ റോഡ് ഷോയും ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?