'ജനം പ്രബുദ്ധരാണ്; കാണേണ്ടത് അവർ കാണും': തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ
"ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യും," രാഹുൽ പ്രതികരിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റത്തോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തരംഗം ആഞ്ഞുവീശുന്ന സാഹചര്യത്തിലാണ് രാഹുൽ പ്രതികരണവുമായി പോസ്റ്റ് ചെയ്തത്. "ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യും," രാഹുൽ പ്രതികരിച്ചു.
ലൈംഗികാരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. അടുത്തിടെയാണ് ഈ കേസിൽ രാഹുലിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പാലക്കാടെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു.
What's Your Reaction?