ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ ദയനീയ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം എം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ വിവാദ പരാമർശം. കൂടാതെ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കേയാണ്. എൽഡിഎഫിനു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം. നാല് കോർപറേഷനുകളിൽ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്.