പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
പയ്യോളിയിലെ വസതിയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷയുടെ ഭർത്താവും മുൻ കബഡി താരവുമായ വി. ശ്രീനിവാസൻ (63) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യോളിയിലെ വസതിയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മരണസമയത്ത് ഡൽഹിയിലായിരുന്ന പി.ടി. ഉഷ വിവരം അറിഞ്ഞയുടൻ നാട്ടിലേക്ക് തിരിച്ചു.
പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മികച്ചൊരു കബഡി താരം കൂടിയായിരുന്നു. സി.ഐ.എസ്.എഫിൽ (CISF) ഉദ്യോഗസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
What's Your Reaction?

