സിപിഐ യോഗത്തിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം രാജിവെക്കണമെന്ന് ആവശ്യം, എൽഡിഎഫിനെതിരെയും രൂക്ഷ വിമർശനം

Jun 9, 2026 - 13:48
Jun 9, 2026 - 13:49
 0
സിപിഐ യോഗത്തിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം രാജിവെക്കണമെന്ന് ആവശ്യം, എൽഡിഎഫിനെതിരെയും രൂക്ഷ വിമർശനം

കൊല്ലം: സിപിഐ ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശനങ്ങളും വാദപ്രതിവാദങ്ങളും. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും ചില സ്ഥാനാർഥികൾ അധികാരം ദുരുപയോഗം ചെയ്ത് പണപ്പിരിവ് നടത്തിയെന്നുമുള്ള വിമർശനങ്ങൾ യോഗത്തിൽ ഉയർന്നു.

നിലവിലെ സാഹചര്യത്തിൽ എൽഡിഎഫ് മുന്നണിയിൽ തുടരുന്നതിൽ അർഥമില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. കെ.ആർ. ചന്ദ്രമോഹനെതിരെ നടപടിയെടുത്താൽ പാർട്ടിയിൽ തുടരില്ലെന്ന മുന്നറിയിപ്പും ചില നേതാക്കൾ നൽകി. നേരത്തെ പാലക്കാട് സിപിഐ ജില്ലാ കൗൺസിലിലും എൽഡിഎഫിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

യുഡിഎഫ് ട്രെൻഡിന് അനുസരിച്ചായിരുന്നു പ്രചാരണമെന്നും എൽഡിഎഫ് പ്രചാരണം പിണറായി വിജയനിൽ മാത്രം ഒതുങ്ങിയെന്നുമായിരുന്നു പ്രധാന വിമർശനം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ ദളിത്, പിന്നാക്ക വിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും 64 ദളിത് സംഘടനകൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇടത് രാഷ്ട്രീയം ഉയർത്തിക്കാട്ടുന്നതിലെ വീഴ്ചകൾ എല്ലാ മേഖലകളിലും എൽഡിഎഫിനെ ബാധിച്ചുവെന്നും സിപിഐഎം പല സ്ഥലങ്ങളിലും സിപിഐയെ അവഗണിച്ചുവെന്നും വിമർശനം ഉയർന്നു. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ലെന്നും നേതൃയോഗത്തിൽ ആരോപണം ഉയർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow