രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് പാത; ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ബുധനാഴ്ച നാടിന് സമർപ്പിക്കും
ഉത്തർപ്രദേശിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തിന് സമർപ്പിക്കും. മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിൽ ഒന്നാണ്. ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആറുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറൻ യുപിയും കിഴക്കൻ മേഖലയും തമ്മിലുള്ള യാത്രാസമയം പകുതിയായി കുറയും.
വ്യവസായം, കൃഷി, വിനോദസഞ്ചാരം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിയിൽ 12 വ്യവസായ ലോജിസ്റ്റിക്സ് ക്ലസ്റ്ററുകളും ഉൾപ്പെടുന്നു. പ്രതിരോധ ആവശ്യങ്ങൾക്കായി ഷാജഹാൻപുരിൽ 3.5 കിലോമീറ്റർ എയർസ്ട്രിപ്പും നിർമ്മിച്ചിട്ടുണ്ട്. ചരക്ക് നീക്കത്തിനുള്ള സമയം കുറയുന്നതോടെ ലോജിസ്റ്റിക്സ് ചെലവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
What's Your Reaction?