മിന്നൽ കുതിപ്പുമായി സ്വർണം; വില വീണ്ടും ലക്ഷങ്ങൾ കടക്കുന്നു,

Apr 29, 2026 - 14:23
Apr 29, 2026 - 14:23
 0
മിന്നൽ കുതിപ്പുമായി സ്വർണം; വില വീണ്ടും ലക്ഷങ്ങൾ കടക്കുന്നു,

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന ഇടിവിന് വിരാമമിട്ട് സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,11,000 രൂപയായി ഉയർന്നു. ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,875 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

യുഎസ്-ഇറാൻ ചർച്ചകളിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള രാജ്യാന്തര സംഭവവികാസങ്ങൾ വിപണിയിൽ ചലനങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ വിലയിൽ ഇടിവ് പ്രകടമാണ്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്; ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നത്തെ നിരക്ക്.

What's Your Reaction?

like

dislike

love

funny

angry

sad

wow