ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

Apr 29, 2026 - 14:32
Apr 29, 2026 - 14:32
 0
ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ഗാസയിലെ അൽ റിമാലിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകനും കാറിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് മരിച്ചത്. മറ്റൊരിടത്ത് ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ ഒമ്പതുകാരനായ ആദിൽ അൽ നജ്ജാർ എന്ന കുട്ടിയും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹമാസ് കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും, ഇസ്രയേൽ കരാർ ലംഘിച്ചുവെന്ന് ഹമാസും പരസ്പരം ആരോപിക്കുന്നു. ഭീകരർക്ക് നേരെയാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow