പാല് വില കൂടുന്നത് എപ്പോൾ? മിൽമയുടെ അന്തിമ തീരുമാനം പുറത്ത്, വിപണിയിൽ ആശങ്ക!
സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മേയ് നാലാം തീയതിക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. ബുധനാഴ്ച ചേർന്ന മിൽമ ബോർഡ് യോഗത്തിൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തീരുമാനം നീട്ടിവെക്കുകയായിരുന്നു.
ലിറ്ററിന് നാലു രൂപ വർധിപ്പിക്കാനാണ് ബോർഡിൽ ധാരണയായിട്ടുള്ളത്. വില വർധിപ്പിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടാണുള്ളതെന്നും എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേരുന്ന യോഗത്തിൽ മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നും ചെയർമാൻ വ്യക്തമാക്കി. ഡിസംബറിൽ വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം അത് നീട്ടിവെക്കുകയായിരുന്നു.
What's Your Reaction?