ഓപ്പറേഷന്‍ ഡി- ഹണ്ട്: ഇന്നലെ മാത്രം 194 കേസുകള്‍, അറസ്റ്റിലായത് 204 പേര്‍

സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംശയിച്ച് 2997 പേരെ പരിശോധിച്ചു.

Mar 25, 2025 - 11:34
Mar 25, 2025 - 11:34
 0  12
ഓപ്പറേഷന്‍ ഡി- ഹണ്ട്: ഇന്നലെ മാത്രം 194 കേസുകള്‍, അറസ്റ്റിലായത് 204 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംശയിച്ച് 2997 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 204 പേരാണ് അറസ്റ്റിലായത്. 

21.85 ഗ്രാം എംഡിഎംഎയും 6.275 കിലോ കഞ്ചാവും പിടികൂടി. മയക്കുമരുന്ന്‌ ഇടപാടുകൾ നടത്തുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമുള്ള നിരീക്ഷണം വരുംദിവസങ്ങളിലും തുടരും. ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിൽ എൻഡിപിഎസ് കോ ഓർഡിനേഷൻ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേർന്നാണ് ഓപ്പറേഷൻ ഡിഹണ്ട്‌ നടപ്പാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow