ഡിസംബറില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; മൂന്നു മാസത്തോളമായി ചികിത്സയില്‍

ഡിസംബർ 7ന് ആയിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Mar 22, 2025 - 16:33
Mar 22, 2025 - 16:33
 0  14
ഡിസംബറില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; മൂന്നു മാസത്തോളമായി ചികിത്സയില്‍

കാഞ്ഞങ്ങാട് (കാസർകോട്): കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ 7ന് ആയിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൻസൂർ നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനി ആയിരുന്നു. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.

 പിന്നീട്, ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. വാർഡന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തി. ഈ സമരത്തിന് ഐക്യദാർഢ്യവുമായി ഭരണ – പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകൾ നടത്തിയ സമരത്തെ പോലീസ് നേരിട്ട രീതിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow