ദേശീയപാത 66 മേൽപ്പാലത്തിൽ വൻ ഗർത്തം; റോഡ് 12 അടി താഴ്ന്നു, ആശങ്കയിൽ യാത്രക്കാർ

Jun 30, 2026 - 22:40
Jun 30, 2026 - 22:40
 0
ദേശീയപാത 66 മേൽപ്പാലത്തിൽ വൻ ഗർത്തം; റോഡ് 12 അടി താഴ്ന്നു, ആശങ്കയിൽ യാത്രക്കാർ

ആലപ്പുഴ: ദേശീയപാത 66-ലെ ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടത് യാത്രക്കാരിൽ ആശങ്കയുണർത്തി. ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഏതാനും ദിവസങ്ങളായി വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന മേൽപ്പാലത്തിൽ സൂപ്പർ ഫാസ്റ്റ് ബസും കാറും കടന്നുപോയതിന് പിന്നാലെയാണ് റോഡിന്റെ ഒരു ഭാഗം ഏകദേശം 12 അടി താഴ്ചയിലേക്ക് താഴ്ന്നത്.

സമീപ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഗർത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനയാത്രക്കാരും സമീപത്തെ ഓട്ടോ ഡ്രൈവർമാരും അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനികളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പ്രദേശത്ത് പ്രത്യേക നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാനുള്ള ശ്രമം മാത്രമാണ് ദേശീയപാത അധികൃതർ നടത്തുന്നതെന്നും സ്ഥിരമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow