നാല് ലക്ഷത്തോളം കടബാധ്യത, സുഹൃത്തിനെ കൊലപ്പെടുത്തി; മുനമ്പത്ത് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

മരിച്ച സ്മിനുവും സനീഷും സുഹൃത്തുക്കളായിരുന്നു.

Apr 6, 2025 - 22:15
Apr 6, 2025 - 22:15
 0  14
നാല് ലക്ഷത്തോളം കടബാധ്യത, സുഹൃത്തിനെ കൊലപ്പെടുത്തി; മുനമ്പത്ത് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കൊച്ചി: എറണാകുളം വൈപ്പിന്‍ മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിൽ മുനമ്പം സ്വദേശി സനീഷ് അറസ്‌റ്റിലായതായി പോലീസ് അറിയിച്ചു. മരിച്ച സ്മിനുവും സനീഷും സുഹൃത്തുക്കളായിരുന്നു. പ്രതിക്ക് നാല് ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. അതു തീർക്കാനാണ് കൊലപാതകം നടത്തിയത്. മഴു ഉപയോഗിച്ച് തലയിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. 

ഏപ്രിൽ അഞ്ചിന് വീടിന്‍റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവം നടന്ന ദിവസം തന്നെ കൊലപാതക സാധ്യത സംശയിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സ്മിനുവിന്‍റെ അച്ഛനും അമ്മയും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സ്മിനുവിനെ മരിച്ച നിലയില്‍ സുഹൃത്താണ് കണ്ടെത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow