രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം, അമ്മ അറസ്റ്റിൽ

കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നായിരുന്നു മുബഷിറയുടെ ആദ്യത്തെ മൊഴി

Nov 5, 2025 - 12:58
Nov 5, 2025 - 12:58
 0
രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം, അമ്മ അറസ്റ്റിൽ

കണ്ണൂർ: കുറുമാത്തൂർ പൊക്കുണ്ടിന് സമീപം രണ്ട് മാസം പ്രായമുള്ള മകനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയായ മുബഷിറയെ പോലീസ് അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി.കെ. ജാബിറിൻ്റെയും മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് തിങ്കളാഴ്ച (നവംബർ 3, ചൊവ്വാഴ്ച) രാവിലെ 10 മണിയോടെ വീടിനോട് ചേർന്ന കിണറ്റിൽ വീണ് മരിച്ചത്.

കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നായിരുന്നു മുബഷിറയുടെ ആദ്യത്തെ മൊഴി. കിണർ ഗ്രില്ല് ഉപയോഗിച്ച് അടച്ചിരുന്നെങ്കിലും കുളിമുറിയോട് ചേർന്നുള്ള തുറന്ന ഭാഗത്തുകൂടിയാണ് കുട്ടി വീണതെന്നാണ് ബന്ധുക്കളും പറഞ്ഞിരുന്നത്.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രില്ലും ആൾമറയുമുള്ള കിണറ്റിൽ കുട്ടി വീണുവെന്ന മൊഴിയിൽ സംശയം തോന്നിയ തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി മുബഷിറയെയും ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയായിരുന്നു.

ഇന്നലെ (നവംബർ 4, ബുധനാഴ്ച) ലഭിച്ച സൂചനകൾ ശക്തമായതിനെത്തുടർന്ന് ഇന്ന് രാവിലെ മുബഷിറയെ വീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ കിണറ്റിലേക്ക് എറിയാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. കുട്ടിയുടെ പിതാവ് ജാബിർ കുടക് കുശാൽ നഗറിൽ വ്യാപാരിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow