നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും; അതിജീവിതയ്ക്കൊപ്പം: മന്ത്രി പി. രാജീവ്

എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ തിങ്കളാഴ്ചയാണ് കേസിൽ വിധി വന്നത്

Dec 8, 2025 - 15:46
Dec 8, 2025 - 15:46
 0
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും; അതിജീവിതയ്ക്കൊപ്പം: മന്ത്രി പി. രാജീവ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ തിങ്കളാഴ്ചയാണ് കേസിൽ വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും.

കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. ദിലീപിനെതിരായുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കണ്ടെത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow