വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു
ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിലാണ്

കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം (52) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിലാണ്. കുടുംബപ്രശ്നമാണ് ദമ്പതികളെ തീ കൊളുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (54), ഭാര്യ മേരി (50) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.
സമീപത്തെ വീട്ടിൽ താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടെത്തിയ പ്രദേശവാസികളാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം വില്യമിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
What's Your Reaction?






