കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാൻ അടിയന്തര നിര്‍ദേശം
കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവനുതന്നെ ഭീഷണിയാകാൻ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചിരുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാൻ നിര്‍ദേശം. വാതിലുകൾ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകൾ നീക്കം ചെയ്യണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. മെക്കാനിക്കൽ എൻജിനീയറാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ യൂണിറ്റുകള്‍ക്കും നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ കെട്ടുന്ന കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവനുതന്നെ ഭീഷണിയാകാൻ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ്, ഇതുസംബന്ധിച്ച തീരുമാനം കെ.എസ്.ആര്‍.ടി.സി. കൈക്കൊണ്ടത്.
കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. തുറന്നുകിടക്കുന്ന വാതിലുകള്‍ വേഗത്തിൽ വലിച്ചടക്കുന്നതിനായാണ് ഇത്തരത്തിൽ അശാസ്ത്രീയമായി കയറുകള്‍ കെട്ടിയിട്ടിരിക്കുന്നത്.
What's Your Reaction?






