സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; രാത്രികളിൽ അര മണിക്കൂർ വരെ പവർകട്ട്

Apr 27, 2026 - 12:49
Apr 27, 2026 - 12:50
 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; രാത്രികളിൽ അര മണിക്കൂർ വരെ പവർകട്ട്

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഗണിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന അമിത ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കടുത്ത വേനൽച്ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. ഏപ്രിൽ 18-ന് പ്രതിദിന ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായും രാത്രിയിലെ ആവശ്യകത 6033 മെഗാവാട്ടായും ഉയർന്നിരുന്നു. വൈദ്യുതി ശൃംഖല നേരിടുന്ന അമിത സമ്മർദ്ദം കുറയ്ക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, എസി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വഴി വൈദ്യുതി പ്രതിസന്ധിയും വലിയ സാമ്പത്തിക ബാധ്യതയും ഒഴിവാക്കാനാകുമെന്നും ബോർഡ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow