ഡോർ ലോക്കായി, ഉള്ളിൽ കുടുങ്ങി സോന; ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി ഗർഭിണിക്ക് ദാരുണാന്ത്യം!

May 16, 2026 - 10:12
May 16, 2026 - 10:14
 0
ഡോർ ലോക്കായി, ഉള്ളിൽ കുടുങ്ങി സോന; ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി ഗർഭിണിക്ക് ദാരുണാന്ത്യം!

പേരാമ്പ്ര (കോഴിക്കോട്)∙ കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്. ചെറുവണ്ണൂർ സ്വദേശി രജിൻലാലിന്റെ ഭാര്യ സോന (27) ആണ് ദാരുണമായി മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പേരാമ്പ്ര കല്ലോട് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ദമ്പതികൾ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ രജിൻലാൽ വണ്ടി നിർത്തി പുറത്തുചാടിയെങ്കിലും ദേഹത്ത് തീപടർന്നിരുന്നു. പിൻസീറ്റിൽ കിടക്കുകയായിരുന്ന സോനയെ രക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ പുറത്തെടുക്കാനായില്ല. തീ ആളിപ്പടർന്നതോടെ രജിൻ തൊട്ടടുത്ത തോട്ടിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരും പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാ സേനയുമെത്തി തീയണച്ച് സോനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow