കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി വാദിച്ചിട്ടില്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്: കൊടിക്കുന്നില്‍ സുരേഷ്

Jun 7, 2026 - 18:58
Jun 7, 2026 - 18:58
 0
കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി വാദിച്ചിട്ടില്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്: കൊടിക്കുന്നില്‍ സുരേഷ്

പാലക്കാട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും ഉടന്‍ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ നിന്ന് മന്ത്രിയില്ലെന്ന വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് സ്വദേശിയായ ടി. സിദ്ദിഖ് മന്ത്രിസഭയിലുണ്ടെന്നും അതുകൊണ്ട് ജില്ലയ്ക്ക് മന്ത്രിയില്ലെന്ന പ്രശ്‌നം നിലനില്‍ക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ കെപിസിസി യോഗത്തില്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടപടികളാണ് പുനഃസംഘടന വൈകാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനഃസംഘടനകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലെ പുനഃസംഘടന മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow