ഷിഗെല്ല ബാധിച്ച് നാലരവയസ്സുകാരിക്ക് ദാരുണാന്ത്യം; കോഴിക്കോട് ജില്ലയിൽ ആശങ്ക

Jun 6, 2026 - 22:40
Jun 6, 2026 - 22:41
 0
ഷിഗെല്ല ബാധിച്ച് നാലരവയസ്സുകാരിക്ക് ദാരുണാന്ത്യം; കോഴിക്കോട് ജില്ലയിൽ ആശങ്ക

കോഴിക്കോട് ∙ ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്.

ജൂൺ ഒന്നിന് കടുത്ത വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. എംഐഎൽപി സ്കൂളിലെ യുകെജി വിദ്യാർഥിനിയായിരുന്നു നിള.

അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.

അതേസമയം, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുള്ള രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിയായ രണ്ടുവയസ്സുകാരനും പുറമേരി സ്വദേശിയായ പത്തുവയസ്സുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്. കൂടുതൽ രോഗബാധകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow