കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എ. അനന്തപത്മനാഭനും സേവ്യർ പുൽപ്പാട്ടിനും കലാമണ്ഡലം സരസ്വതിയ്ക്കും ഫെലോഷിപ്പ്
50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
2024 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു.60 വയസ്സിന് മുകളില്‍ പ്രായമുള്ള,കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അവാര്‍ഡ്,ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും.പുരസ്‌കാര സമര്‍പ്പണ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
അവാര്‍ഡ് 2024
1. ചേപ്പാട് എ.ഇ.വാമനന്‍ നമ്പൂതിരി - ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്)
2. ആവണീശ്വരം വിനു - വയലിന്‍
3. തൃക്കരിപ്പൂര്‍ രാമകൃഷ്ണമാരാര്‍ - ചെണ്ട
4. മഹേഷ് മണി - തബല
5. സ്റ്റീഫന്‍ ദേവസ്സി - കീബോര്‍ഡ്
6. മിന്‍മിനി ജോയ് - ലളിതസംഗീതം
7.കോട്ടയം ആലീസ് - ലളിതഗാനം
(ആലീസ് ഉണ്ണികൃഷ്ണന്‍)
8. ഡോ.ശ്രീജിത്ത് രമണന്‍ - നാടകം(നടന്‍, സംവിധായകന്‍?)
9. അജിത നമ്പ്യാര്‍ - നാടകം(നടി)
10. വിജയന്‍.വി.നായര്‍ - നാടകം( നടന്‍, സംവിധായകന്‍)
11. ബാബുരാജ് തിരുവല്ല - നാടകം (നടന്‍)
12. ബിന്ദു സുരേഷ് (ബിന്ദു.എം.എസ്) - നാടകം (നടി)
13. കപില - കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്
14. കലാമണ്ഡലം സോമന്‍ - കഥകളിവേഷം
15. ഡോ.കലാമണ്ഡലം രചിതരവി - മോഹിനിയാട്ടം
16. അപര്‍ണ വിനോദ്മേനോന്‍ - ഭരതനാട്യം
17. കലാഭവന്‍ സലീം - മിമിക്രി
18. ബാബു കോടഞ്ചേരി - കഥാപ്രസംഗം
ഗുരുപൂജ പുരസ്‌കാരം 2024
1.ബാബുനരേന്ദ്രന്‍.ജി.കടയ്ക്കല്‍ - ശാസ്ത്രീയസംഗീതം
2.കെ.എസ്.സുജാത - ശാസ്ത്രീയസംഗീതം
3.ചെമ്പഴന്തി ചന്ദ്രബാബു - ഗാനരചന
4.കലാമണ്ഡലം ലീലാമണി.ടി.എന്‍ - നൃത്തം
5.ബേണി.പി.ജെ - ഗിറ്റാര്‍, മാന്‍ഡൊലിന്‍
6.കോട്ടയ്ക്കല്‍ നാരായണന്‍ - കഥകളിസംഗീതം
7.പാറശ്ശാല വിജയന്‍ - നാടകം(നടന്‍)
(കെ.വിജയകുമാര്‍)
8.പി.എ.എം.ഹനീഫ് - നാടകകൃത്ത്
9.എം.ടി.അന്നൂര്‍ - നാടകം( സംവിധായകന്‍,നടന്‍)
10.കൊല്ലം തുളസി - നടന്‍, നാടകകൃത്ത്
(തുളസീധരന്‍ നായര്‍.എസ്)
11.കെ.പി.ഏ.സി.രാജേന്ദ്രന്‍ - നാടകം( നടന്‍)
12.സുദര്‍ശനന്‍വര്‍ണം - രംഗശില്പം
13.കെ.കെ.ആര്‍.കായിപ്പുറം - നാടകരചന
(കെ.കെ.രത്തിനന്‍)
14.മാന്നാനം ബി.വാസുദേവന്‍ - ശാസ്ത്രീയസംഗീതം
15.കലാമണ്ഡലം അംബിക - ശാസ്ത്രീയസംഗീതം
16 കരിയപ്പിളളി മുഹമ്മദ് - ദീപവിതാനം
(കെ.എം.മൂഹമ്മദ്)
17.കുട്ടമത്ത് ജനാര്‍ദ്ദനന്‍ - ഓട്ടന്‍തുളളല്‍
18. ജയപ്പന്‍ പളളുരുത്തി - തബല
(കെ.വി.ജയപ്രകാശന്‍)
19. നെട്ടയം സൈനുദ്ദീന്‍ - നാടകം
20. കിളിയൂര്‍ സദന്‍ - കഥാപ്രസംഗം
21. മുക്കം സലിം - മൃദംഗം
22. കലാഭവന്‍ നൗഷാദ് - മിമിക്രി
What's Your Reaction?






