ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി; പിന്നാലെ പിൻവലിച്ച് ഇസ്രയേല്‍
അനുശോചനം പിൻവലിച്ചതിന്‍റെ കാരണം ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.

ജറുസലം: ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ സമൂഹമാധ്യമത്തിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പിട്ട ഇസ്രയേൽ പിന്നാലെ അത് പിൻവലിച്ചു. ‘‘ശാന്തമായി വിശ്രമിക്കു ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ.’’ – ജറുസലിലെ പശ്ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പം ഇസ്രയേൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെ. എന്നാൽ, പിന്നാലെ ഈ കുറിപ്പ് പിൻവലിക്കുകയായിരുന്നു. അനുശോചനം പിൻവലിച്ചതിന്‍റെ കാരണം ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഇസ്രയേലിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോർട്ടു ചെയ്തു. എന്നാൽ, ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല.
What's Your Reaction?






