സംസ്ഥാനത്ത് ഒറ്റദിവസം കുറഞ്ഞത് 1,320 രൂപ; നിരക്കുകള്‍ അറിയാം
ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ വ്യത്യാസം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവ്. പവന് 1,320 രൂപയുടെ താഴ്ച്ചയാണ് ഒറ്റദിവസം കൊണ്ട് സംഭവിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയാണ്. ഇന്നത്തെ ഗ്രാം വില 165 രൂപ കുറഞ്ഞ് 8,880 രൂപയാണ്. ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ വ്യത്യാസം. യു.എസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്തകളാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും ട്രെന്റ് തുടര്‍ന്നേക്കാം.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന യു.എസ്-ചൈന മഞ്ഞുരുക്ക ചര്‍ച്ചകളാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ പൂര്‍ത്തിയാക്കിയാല്‍ വില ഇനിയും ഇടിഞ്ഞേക്കാം. റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷവും ലഘൂകരിക്കപ്പെടുന്നുവെന്ന സൂചനകളും സ്വര്‍ണത്തിന് താഴേക്കുള്ള വഴി തെളിക്കുന്നുണ്ട്. മറ്റൊന്ന് ഇന്ത്യ-പാക് സംഘര്‍ഷമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ സമാധാനത്തിന് വഴിമാറുന്നത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കുറയ്ക്കും. പലപ്പോഴും സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വഴിമാറുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ്. യുദ്ധവും മഹാമാരികളും വരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ സംഖ്യയും കൂടും.
What's Your Reaction?






