ജനജീവിതം ദുസ്സഹമാക്കി ഇന്ധനവില വർധനവ്; രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

May 23, 2026 - 10:47
May 23, 2026 - 10:48
 0
ജനജീവിതം ദുസ്സഹമാക്കി ഇന്ധനവില വർധനവ്; രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് സാധാരണക്കാരന് കനത്ത പ്രഹരമേകി ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയതായി കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഇന്ധനവില കുത്തനെ ഉയരുന്നത്. പുതിയ നിരക്ക് വർധനവോടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയായും ഡീസല്‍ വില 92.49 രൂപയായും കുതിച്ചുയർന്നു.

ഇക്കഴിഞ്ഞ മെയ് 15, 19 തീയതികളിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകൾ വർധിപ്പിച്ചിരുന്നു. മെയ് 19-ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയതെങ്കിൽ, മെയ് 15-ന് ലിറ്ററിന് മൂന്ന് രൂപ വീതമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതിനുപുറമെ, പാചക-വാഹന ഇന്ധനമായ സിഎന്‍ജി വിലയും കിലോയ്ക്ക് രണ്ട് രൂപ വീതം കൂട്ടിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവ്യതിയാനം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ത്യയിലും ഇന്ധന വില തുടർച്ചയായി ഉയർത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow