പൂച്ച മാന്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന 11 കാരി മരിച്ചു
പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല

കോട്ടയം: പൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫാണ് മരിച്ചത്. പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു കുട്ടി ചികിത്സയിലായിരുന്നത്.
ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. പേവിഷ പ്രതിരോധ വാക്സീന്റെ രണ്ടു ഡോസ് കുട്ടി എടുത്തിരുന്നെന്നാണ് സൂചന. രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്തശേഷം ചില അസ്വസ്ഥതകൾ ഉണ്ടായതോടെ വീണ്ടും പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
What's Your Reaction?






