തൃശൂരിൽ രണ്ടര വയസുകാരന് വീടിനുള്ളിൽ പാമ്പ് കടിയേറ്റു; കടിച്ചത് ശംഖുവരയൻ
വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു
തൃശൂർ: വാണിയംപാറയിൽ രണ്ടര വയസ്സുകാരന് വീടിനുള്ളിലെ ശുചിമുറിയിൽ വെച്ച് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിശക്തമായ വിഷമുള്ള ശംഖുവരയൻ പാമ്പാണ് കുട്ടിയെ കടിച്ചത്.
വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതിനാൽ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
വേനൽക്കാലത്തോ മഴക്കാലത്തോ പാമ്പുകൾ വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. വീടിന്റെ പരിസരവും ശുചിമുറികളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആന്റി വെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
What's Your Reaction?