'പിഎം ശ്രീ പദ്ധതി ആർഎസ്എസ് അജണ്ട'; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

Jul 30, 2026 - 21:15
Jul 30, 2026 - 21:15
 0
'പിഎം ശ്രീ പദ്ധതി ആർഎസ്എസ് അജണ്ട'; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസ് ബിജെപി തെളിച്ച വഴിയിലാണ് പോകുന്നതെന്നും വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫ് ഒപ്പിട്ട ധാരണാപത്രത്തെക്കുറിച്ചുള്ള യുഡിഎഫിന്റെ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രപതി അംഗീകരിക്കാത്തതിനാൽ ആ എംഒയുവിന് നിയമസാധുതയില്ലെന്നും ഒപ്പിട്ട മഷിയുടെ വിലപോലും അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പിഎം ശ്രീയെ അറബിക്കടലിൽ കെട്ടിത്താഴ്ത്തും' എന്ന് പറഞ്ഞ മുസ്ലിം ലീഗ് ഇപ്പോൾ അതിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സിപിഐയുടെ എതിർപ്പിലെ ശരി ബോധ്യപ്പെട്ടതിനാലാണ് എൽഡിഎഫ് തീരുമാനം പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഭരണഘടനയിലെ ആർട്ടിക്കിൾ 299 വായിക്കണമെന്നും, കരാറിന് നിയമസാധുത ലഭിക്കണമെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസ് ബിജെപിയുടെ നിലപാടുകൾ പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow