അസമിൽ വ്യോമസേന ചരക്കുവിമാനം തകർന്നു; പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് വീരമൃത്യു

Jun 13, 2026 - 15:08
Jun 13, 2026 - 16:00
 0
അസമിൽ വ്യോമസേന ചരക്കുവിമാനം തകർന്നു; പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് വീരമൃത്യു

ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേനയുടെ ചരക്കുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. സഹപൈലറ്റ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

അരുണാചല്‍ പ്രദേശില്‍നിന്ന് ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ബേസ് പരിസരത്ത് ലാന്‍ഡിങ്ങിനിടെ സോവിയറ്റ് നിര്‍മിതമായ കാലപ്പഴക്കമുള്ള AN-32 ചരക്കുവിമാനത്തിന് തീപിടിച്ച് തകരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി ഉത്തരവിട്ടിട്ടുണ്ട്. അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്‌സും എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow