അമ്മ’യിൽ ആഭ്യന്തര പോര് കടുക്കുന്നു; കുക്കു പരമേശ്വരനെതിരെ പരാതിയുമായി അമ്മയുടെ മാനേജർ അതുല്യ

May 29, 2026 - 13:56
May 29, 2026 - 13:57
 0
അമ്മ’യിൽ ആഭ്യന്തര പോര് കടുക്കുന്നു; കുക്കു പരമേശ്വരനെതിരെ പരാതിയുമായി അമ്മയുടെ മാനേജർ അതുല്യ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും വിവാദം ശക്തമാകുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയുടെ മാനേജർ അതുല്യ രംഗത്തെത്തി. തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചെന്നാണ് അതുല്യയുടെ പരാതി.

സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അതുല്യ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ‘അമ്മ’ അംഗമായ ഉണ്ണി ശിവപാലിന് അനുകൂലമായി കുക്കു പരമേശ്വരൻ വഴിവിട്ട ഇടപെടലുകൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

തനിക്കെതിരെ തൊഴിൽ പീഡനവും വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയും നടന്നുവെന്നാണ് അതുല്യയുടെ ആരോപണം. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നതായി സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന തരത്തിലുള്ള ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.

പുറത്തുവന്ന ഓഡിയോയും പരാതിയും സിനിമാ മേഖലയിലും ‘അമ്മ’ സംഘടനയ്ക്കുള്ളിലും പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. വിഷയത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടാണ് അതുല്യ മുന്നോട്ട് വന്നിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow